സ്‌കൂളില്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അധികൃതര്‍ക്കെന്ന് ഡിപിഐ

തിരുവനന്തപുരം: കുട്ടികള്‍ സ്‌കൂളിലായിരിക്കുമ്പോള്‍ അവരുടെ ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കാണെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഏതെങ്കിലും കാരണവശാല്‍ കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പിക്കുകയാണെങ്കില്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരവാദിത്തമുള്ളവര്‍ കുട്ടിയെ അനുഗമിക്കേണ്ടതുമാണ്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കുട്ടികളുടെ സ്വകാര്യതയും പരിചരണവും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top