സ്‌കൂളില്‍ അതക്രമിച്ച് കയറിയത് ചോദ്യംചെയ്ത ജീവനക്കാരനേയും മകനേയും ആക്രമിച്ചതായി പരാതിഅടിമാലി: സ്‌കൂളില്‍ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത ജീവനക്കാരനേയും ഒന്‍പതുകരനായ മകനേയും മര്‍ദിച്ചതായി പരാതി. പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അസമയത്ത് കയറിയത് ചോദ്യം ചെയ്തതിനാണ് നെടുമ്പുറത്ത് ജോസഫ് വര്‍ഗീസ് (സാജു 44), കൂടെയുണ്ടായിരുന്ന ഒന്‍പതുകാരനായ മകന്‍ ജോയല്‍ എന്നിവരെ മര്‍ദിച്ചത്. പ്രദേശവാസിയായ ബിജോ ബെന്നിയാണ് മര്‍ദിച്ചതെന്ന് പറയുന്നു. പരിക്കേറ്റ പിതാവിനേയും മകനേയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെല്‍മറ്റിന് തലക്ക് അടിയേറ്റാണ് പരിക്ക്. തടയാന്‍ ശ്രമിച്ച കുട്ടിയേയും മര്‍ദിക്കുകയായിരുന്നു.ബുധനാഴ്ച വൈകുന്നേരം ആറിനാണ് സംഭവം.ജോസഫ് വര്‍ഗീസ് വീട്ടിലേക്ക് പോകുംവഴിയാണ് സ്‌കൂളിലെ അടിച്ചിട്ടിരുന്ന ഗേറ്റ് തള്ളിതുറന്ന് ബിജോയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം അകത്തേക്ക് കയറുന്നത് കണ്ടത്. അസമയത്ത് സ്‌കൂളില്‍ കയറാന്‍ പാടില്ലെന്ന് പറഞ്ഞതിനെ തുടന്നാണ് അക്രമം. സ്‌കൂള്‍ പരിസരത്ത് മയക്ക്മരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ കയറുന്നതിനെ തുടര്‍ന്ന് സ്‌കൂളും പരിസരവും അധ്യാപകരുടേയും രക്ഷിതാക്കളുടേയും നിരീക്ഷണത്തിലായിരുന്നു. സ്‌കൂളിലെ ഗേറ്റ് അടച്ചിട്ടാലും ഇതിനു മുകളിലൂടെ സാമൂഹ്യ വിരുദ്ധര്‍ അകത്തുകടക്കു ന്നത് പരിസര വാസികളുടെ ശ്രദ്ധയി ല്‍ പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രദേ ശവാസികളുടെ നേതൃത്വത്തില്‍ സാമൂഹ്യ വിരുദ്ധരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.

RELATED STORIES

Share it
Top