സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കരുനാഗപ്പള്ളി: തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് അപ്പിച്ചേത്ത് ക്ഷേത്രത്തിന് സമീപം കൃഷ്ണ ഭവനത്തില്‍ രാജേന്ദ്രന്‍  ജലജ ദമ്പതികളുടെ മകള്‍ ജ്യോതി (15) ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ തഴവ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വിവരം അറിഞ്ഞ് എത്തിയ പോലിസ് പ്രതിഷേധക്കാരെ  തടഞ്ഞു. ഇതില്‍  എബിവിപി പ്രവര്‍ത്തകര്‍ അക്രമസക്തരായതിനെ തുടര്‍ന്ന് പോലിസ് ചിലരെ കസ്റ്റഡില്‍ എടുക്കുകയും മറ്റുള്ളവര്‍ പിരിഞ്ഞ് പോവുകയും ചെയ്തു. എ ബി വി പി  നടത്തിയ മാര്‍ച്ചില്‍ ജില്ലാ കണ്‍വീനര്‍ അഖിലിനെയും സംസ്ഥാന സമിതി അംഗം അജയകൃഷ്ണനെയും  അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഇന്ന് കരുനാഗപ്പള്ളി താലൂക്കില്‍ എ ബി വി പി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top