സ്‌കൂളിലെ പാദപൂജ: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

[caption id="attachment_404613" align="alignnone" width="565"] ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പാദപൂജ ചെയ്യുന്നു[/caption]

തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ പാദപൂജ നടത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്്ടര്‍, ജില്ലാ പോലിസ് മേധാവി, തൃശൂര്‍ വിദ്യാഭ്യായ ഉപഡയറക്്ടര്‍ എന്നിവരില്‍ നിന്ന് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവധ മതസ്ഥരായ ഗേള്‍സ്-ബോയ്‌സ് വിഭാഗത്തില്‍പ്പെട്ട മൂവായിരത്തിലധികം വിദ്യാര്‍തികള്‍ പഠിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് മതാചാര പ്രകാരമുള്ള പാദപൂജ ചെയ്യിച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവില്‍ പറഞ്ഞു.
അതേസമയം, ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ നടന്ന നിര്‍ബന്ധിത 'ഗുരുപാദപൂജ' പൊതു  വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 'വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത്' സംബന്ധിച്ച് അനന്തപുരി ഫൗണ്ടേഷന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണപരിപാടി നടത്തുന്നതിന് അനന്തപുരി ഫൗണ്ടേഷന്‍ അനുമതി ചോദിച്ചിരുന്നു. ഇവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അധ്യയന സമയത്തെ ബാധിക്കാത്ത രീതിയില്‍ സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയുടെ അനുമതിയ്ക്കു വിധേയമായി  പരിപാടി നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അക്കാഡമിക് വിഭാഗം എ.ഡി.പി.ഐ. അനുമതി നല്‍കിയിരുന്നു.
പ്രസ്തുത പരിപാടിക്ക് നല്കിയിരുന്ന പേരും 'ഗുരുവന്ദനം' എന്നായിരുന്നു. മാതാപിതാക്കളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്കു പകര്‍ന്നു നല്‍കുകയായിരുന്നു പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യം.
ഈ അനുമതിയാണ് ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപാദപൂജയ്ക്കു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിന് പിന്നിലെന്നും ഡിപിഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top