സ്‌കൂളിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചനിലയില്‍

വഡോദര: സ്‌കൂളിലെ ടോയ്‌ലറ്റില്‍ 14 വയസ്സുള്ള വിദ്യാര്‍ഥിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വയറ്റില്‍ കുത്തേറ്റ നിലയില്‍ ഉച്ചയോടെയാണു മൃതദേഹം ലഭിച്ചത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ.
സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍ എസ് ബഗോറ പറഞ്ഞു. കഴിഞ്ഞ സപ്തംബറില്‍ ഗുഡ്ഗാവില്‍ സമാനരീതിയില്‍ ഏഴു വയസ്സുകാരന്റെ കുത്തേറ്റ മൃതദേഹം സ്‌കൂളിലെ ടോയ്‌ലറ്റില്‍ നിന്നു ലഭിച്ചിരുന്നു.
സ്‌കൂളിലെ വാന്‍ ഡ്രൈവര്‍ ലൈംഗികപീഡനത്തിനിരയാക്കിയപ്പോള്‍ എതിര്‍ത്തതായിരുന്നു കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

RELATED STORIES

Share it
Top