സ്‌കൂളിലെ ഉച്ചയൂണിനുള്ള വസ്തുക്കള്‍ തീയിട്ടു നശിപ്പിച്ചു

കോഴിക്കോട്: വെള്ളയില്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനുമുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നശിപ്പിച്ചു. സ്‌കൂളിന് അകത്ത് കയറി ഭക്ഷ്യ വസ്തുക്കളെടുത്ത് തീയിട്ട് നശിപ്പിച്ചതിന് പുറമെ പ്രാവിനെ കൊന്ന് ചുട്ടു തിന്നാണ് സംഘം മടങ്ങിയത്. പാചകത്തിനുളള ഗ്യാസ് തുറന്നിട്ട് തീര്‍ത്തു. തീപിടുത്തമുണ്ടാവാത്തത് വന്‍ ദുരന്തം ഒഴിവാക്കി. ബുധാനാഴ്ച രാത്രിയാണ് സംഭവം.
ഉച്ചയൂണിനുള്ള അരിയും പയറും പച്ചക്കറികളും വാരിവിതറിയും തീയിട്ടുമാണ് നശിപ്പിച്ചത്. ക്ലാസ് മുറി അലങ്കോലമാക്കിയ ശേഷമാണ് സംഘം മടങ്ങിയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വരലടയാള വിദഗ്ദര്‍ സ്‌കൂളിലെത്തി തെളിവ് ശേഖരിച്ചു.

RELATED STORIES

Share it
Top