സ്‌കൂട്ടറില്‍ സഞ്ചരിച്ച കന്യാസ്ത്രീ ലോറി കയറി മരിച്ചു

കോട്ടയം: കുറവിലങ്ങാട് സ് കൂട്ടറില്‍ സഞ്ചരിച്ച കന്യാസ്ത്രീ ലോറി കയറി തല്‍ക്ഷണം മരിച്ചു. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പട്‌നയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസിലെ കോ ണ്‍വെന്റ് സൂപ്പീരിയര്‍ സി സാവിയോ (ഏലിയാമ്മ- 65) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.40ന് കുറവിലങ്ങാട് ടൗണിനടുത്താണ് അപകടമുണ്ടായത്. ലോറി സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ സിസ്റ്ററുടെ തലയിലൂടെ ലോറിയുടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ ലോറി നിര്‍ത്താതെ പോയി.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സിസ്റ്ററുടെ ബന്ധു കാട്ടാമ്പാക്ക് തൊണ്ടിയാംതടത്തില്‍ പി കെ സെബാസ്റ്റ്യന്‍ (52) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകളാണ് സി സാവിയോ. പട്‌നയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സിജെ കോണ്‍ഗ്രിഗേഷനില്‍ 1966ല്‍ അംഗമായ സി സാവിയോ അസുഖബാധിതയായ അമ്മ അന്നമ്മയെ സന്ദര്‍ശിക്കുന്നതിനാണ് കഴിഞ്ഞ മാസം 29ന് കൂവപ്പള്ളിയിലെത്തിയത്. ബുധനാഴ്ച തിരികെ പട്‌നയിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം.
കൊല്ലം കൊട്ടിയത്ത് നഴ്‌സിങിന് പഠിക്കുന്ന കാട്ടാമ്പക്കിലുള്ള സഹോദരി മോളിമോളിയുടെ മകള്‍ അനുവിനെ സന്ദര്‍ശിക്കുന്നതിന് കൊല്ലത്തേക്ക് ട്രെയിനില്‍ പോകാനായി കുറവിലങ്ങാട്ടേക്ക് സഹോദരീ ഭര്‍ത്താവ് സെബാസ്റ്റ്യന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കാട്ടാമ്പാക്ക് റോഡില്‍ നിന്നു തിരിഞ്ഞ് 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് എത്തിയ ലോറി സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. 10 മിനിറ്റു നേരം മൃതദേഹം റോഡില്‍ കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ച് കുറവിലങ്ങാട് പോലിസ് എത്തിയാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംസ്‌കാരം പിന്നീട്.
എലിക്കുളം പൗവ്വത്ത് കുടുംബാംഗം അന്നമ്മയാണ് മാതാവ്. സഹോദരങ്ങള്‍ സി ആനി (എഫ്എബിഎസ് പുള്ളിക്കാനം), സി ടെസി (എഫ്എബിഎസ് നേപ്പാള്‍), സി ഗ്രേസി (നോട്ടര്‍ഡാം കോണ്‍ഗ്രിഗേഷന്‍ പട്‌ന), ജോസ്, റോബിന്‍, ജോഷി, മേരി, എല്‍സി മംഗലാപുരം, മോളി കാട്ടാമ്പാക്ക്, പരേതനായ സണ്ണി.

RELATED STORIES

Share it
Top