സ്‌കൂട്ടറില്‍ മണല്‍ ലോറി ഇടിച്ച് യുവതി മരിച്ചുകാസര്‍കോട്: സ്‌കൂട്ടറില്‍ മണല്‍ ലോറി ഇടിച്ചു തയ്യല്‍ കട ഉടമ മരിച്ചു. മുള്ളേരിയ ടൗണില്‍ തയ്യല്‍ കട നടത്തുന്ന അട്ക്കത്തെ പരേതനായ സുരേഷന്റെ ഭാര്യ ബിന്ദു (48) വാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ മുള്ളേരിയ  അടുക്കം റൂട്ടില്‍ വാട്ടര്‍ ടാങ്കിന് സമീപമാണ് അപകടം. വീട്ടില്‍ നിന്ന് തയ്യല്‍ കടയിലേക്ക് സ് കൂട്ടിയില്‍ പോകുമ്പോള്‍ മുള്ളേരിയയില്‍ നിന്നും മണല്‍ കയറ്റി അമിത വേഗതയില്‍ വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കുഞമ്പു-ലക്ഷമി ദമ്പതികളുടെ മകളാണ്. മക്കള്‍: ശരത്, ശ്വേത, അക്ഷിത. മരുമകന്‍: മുകേഷ് (മിലിട്ടറി).

RELATED STORIES

Share it
Top