സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് കടന്നു; ഓട്ടോറിക്ഷ തിരയുന്നു

തൊടുപുഴ: തൊടുപുഴ വി ബി സി ജങ്ഷനില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു വീഴിച്ച ശേഷം ആപ്പേ ഓട്ടോ റിക്ഷ െ്രെഡവര്‍ കടന്നു കളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറിനാണ് സംഭവം.
റോഡില്‍ വീണുകിടന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ എഴുന്നേല്‍ക്കാന്‍ ഓട്ടോ െ്രെഡവര്‍ സഹായിച്ചു. സ്‌കൂട്ടര്‍ റോഡരികിലേക്ക് ഒതുക്കി വയ്ക്കാന്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ശരത് ശ്രമിക്കുന്നതിനിടെ ഓട്ടോ െ്രെഡവര്‍ കടന്നു കളയുകയായിരുന്നു.
സ്‌കൂട്ടറിന് തകരാര്‍ സംഭവിച്ചിരുന്നു. സമീപമുള്ള കാമറകളില്‍ നിന്ന്ഓട്ടോ െ്രെഡവറെ കണ്ടെത്താനുള്ള ശ്രമം പോലിസ് ആരംഭിച്ചു. തൊടുപുഴയില്‍ അപകടത്തിനുശേഷം നിര്‍ത്താതെ പോകുന്ന സംഭവങ്ങ ള്‍ കൂടി വരുന്നതായി പോലിസ് പറഞ്ഞു. മദ്യപിച്ചു അപകടം ഉണ്ടാക്കുന്നവരാണ് പലപ്പോഴും കടന്നു കളയുന്നതെന്നും പറയുന്നു.

RELATED STORIES

Share it
Top