സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതി പിടിയില്‍

കാളികാവ്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ പ്രതിയെ കാളികാവ് പോലിസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ സുഹൃത്തുകൂടിയായ മഠത്തില്‍ വിപിന്‍ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. പൂങ്ങോട് പുളിയംകല്ലിലാണ് സംഭവം. കിഴക്കേപ്പുറം പടാര അനിലിന്റെ പുതിയ സ്‌കൂട്ടറാണ് കത്തിച്ചത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. വണ്ടി നിര്‍ത്തിയിരുന്ന ഷെഡ്ഡിനും തീപ്പിടിച്ചിരുന്നു. തൊട്ടടുത്തുനിന്ന് പെട്രോളിന്റെ കന്നാസും പോലിസ് കണ്ടെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ കേടുവരുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണു അനിലിന്റെ സ്‌കൂട്ടര്‍ കത്തിക്കുന്നതിന് കാരണമെന്നാണ് പ്രതിയുടെ മൊഴിയിലുള്ളത്. പ്രതിയെ മഞ്ചേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top