സ്‌കൂട്ടര്‍ ഓടയില്‍ മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു

പന്തളം: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ശനിയാഴ്ച 11.30നാണ് അപകടം. കുരമ്പാല മഞ്ചാടി അയ്യത്ത് ഹരി-ശോഭന ദമ്പതികളുടെ മകനായ അനു (വാവ-21), ഇവരുടെ ബന്ധുക്കളായ രാജന്‍-ശോഭന ദമ്പതികളുടെ മകനായ രാഹുല്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന സുരേഷ്- തങ്കമ്മ ദമ്പതികളുടെ മകന്‍ സഞ്ജിത്ത് (19) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടയുടെ ഭിത്തിയില്‍ തലയിടിച്ച് അനു സംഭവസ്ഥലത്തും രാഹുല്‍ ഞായറാഴ്ച രാവിലെ ആശുപത്രിയിലുമാണ് മരിച്ചത്. കടയ്ക്കാട് മീന്‍പിടിക്കാന്‍ പോയി മൂവരും കുരമ്പാലയ്ക്ക വരുമ്പോഴാണ് അപകടം.
ഹൈദരാബാദില്‍ എസി മെക്കാനിക്കായിരുന്നു അനു. മനു, അനീഷ് എന്നിവരാണ് അനുവിന്റെ സഹോദരങ്ങള്‍. രാധിക, രാജീവ്, ആര്യ എന്നിവരാ ണ് രാഹുലിന്റെ സഹോദരങ്ങള്‍. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍.

RELATED STORIES

Share it
Top