സ്‌കൂട്ടര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ എസ്‌ഐക്കെതിരേ കേസ്്‌

കോഴിക്കോട്: കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബു രാജും ഭാര്യ ബിന്ദുവും സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യവാഹനം കൊണ്ട്് ഇടിച്ചിട്ട് നിര്‍ത്താതെ പോയ എസ്‌ഐ ക്കെതിരേ കേസെടുത്തു. ചേവായൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുരളീധരനെതിരേയാണ് എലത്തൂര്‍ പോലിസ് കേസെടുത്തത്്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കുണ്ടുപറമ്പ് സ്‌കൂളിനടുത്ത്് വച്ചാണ് ബാബുരാജ്് ഓടിച്ച ആക്ടിവ സ്‌കൂട്ടര്‍ എസ്‌ഐ ഇടിച്ചിട്ടത്. അപകടം നടന്നിട്ടും നിര്‍ത്താതെ പോയ എസ്‌ഐയെ ബൈക്കില്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ മൊകവൂര്‍ റോഡില്‍ നിന്ന് പിടികൂടി  പോലിസിലേല്‍പ്പിക്കുകയായിരുന്നു.
സംഭവ സമയം എസ്‌ഐ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന കുറ്റം മാത്രമാണ് എസ്‌ഐ ക്കെതിരേ ചുമത്തിയത്്. നിസാര പരിക്കേറ്റ ബാബുരാജും ഭാര്യയും ബീച്ച് ഹോസ്പിറ്റലില്‍ ചികില്‍സ തേടി. എസ്‌ഐ ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.  കറ്റക്കാരനാണെന്ന് കണ്ടാല്‍ നടപടിയുണ്ടാവും.

RELATED STORIES

Share it
Top