സ്്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വപ്പിക്കുന്നയാള്‍ പിടിയില്‍കൊയിലാണ്ടി: സ്ത്രീകളെ കബളിപ്പിച്ച് അവരെ കൊണ്ട് മുക്കുപണ്ടം ബാങ്കുകളില്‍ പണയം വയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രതി പോലിസ് വലയിലായി. പാലക്കാട് കണ്ണാടി സ്വദേശിയായ സുധാകരനാണ് പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ പറഞ്ഞ് കബളിപ്പിച്ച് ശേഷം അവരെക്കൊണ്ട് ബാങ്കുകളില്‍ മുക്കുപണ്ടം പണയം വയ്പ്പിക്കലാണ് ഇയാളുടെ പ്രധാന രീതി. തട്ടിപ്പു സംഘത്തിലെ പ്രധാന പ്രതിയെ ഇനിയും പിടി കൂടാനുണ്ട്. നിരവധി ബാങ്കുകളില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ചെമ്മാട് വച്ചാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ സി കെ രാജേഷ്, അഡി.എസ്‌ഐ വി എം മോഹന്‍ദാസ്, സീനിയര്‍ സിപിഒ കെ പി ഗിരീഷ്, സിപിഒ മാരായ കെ ചന്ദ്രന്‍, ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top