സ്വീഡനില്‍ സ്റ്റീഫന്‍ ലോഫസിന് പ്രധാനമന്ത്രി പദം നഷ്ടമായി

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ അവിശ്വാസ വോട്ടെടുപ്പില്‍ പാര്‍ലമെന്റിന്റെ പിന്തുണ നഷ്ടപ്പെട്ട സ്റ്റീഫന്‍ ലോഫസിന് പ്രധാനമന്ത്രി പദവി നഷ്ടമായി. 349 അംഗ പാര്‍ലമെന്റില്‍ 204 പേര്‍ ലോഫസിനെ എതിര്‍ത്തും 142 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. ഇതോടെ സ്വീഡനില്‍ തൂക്കുപാര്‍ലമെന്റായി.
പാര്‍ലമെന്റില്‍ 62 സീറ്റുകളുള്ള കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയുടെ നിലപാടാണു ലോഫസിന് തിരിച്ചടിയായത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മിതവാദി പാര്‍ട്ടിയംഗം ആന്‍ഡ്രാസ് നോലന്‍ പാര്‍ലമെന്റിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുന്നതോടെ ആഴ്ചകള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. അതുവരെ ലോഫന്‍ താല്‍ക്കാലികമായി തുടരും.
ഇടതു സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവായ ലോഫന്‍ 2014 ലാണ് അധികാരത്തിലെത്തിയത്.
ഈ മാസം നടന്ന തിരഞ്ഞെടുപ്പില്‍ 144 സീറ്റുകളാണ് ഇടതു സോഷ്യല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയും സഖ്യകക്ഷികളും നേടിയത്. അതേസമയം മിതവാദി പാര്‍ട്ടി നേതാവ് ഉള്‍ഫ് ക്രിസ്റ്റേര്‍സണ്‍ പ്രധാനമന്ത്രി പദവിയിലെത്താന്‍ സാധ്യതയുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

RELATED STORIES

Share it
Top