സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്ക് എതിരേ നടപടി

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ അനധികൃതമായി പണം നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുതിച്ചുയര്‍ന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഉഭയകക്ഷി ഉടമ്പടിയനുസരിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇന്ത്യക്കാരുടെ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 2017ല്‍ 50 ശതമാനത്തിലേറെ വര്‍ധിച്ചുവെന്നാണ് റിപോര്‍ട്ട്.  അതേസമയം, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിലുണ്ടായ 50 ശതമാനം വര്‍ധന കള്ളപ്പണമല്ല വെള്ളപ്പണമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു.

RELATED STORIES

Share it
Top