സ്വിറ്റ്‌സര്‍ലാന്റിലെ കള്ളപണ നിക്ഷേപം: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍


ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടെന്ന വിഷയത്തിലെ ഇടക്കാല ധനമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.സ്വിസ് ബാങ്കിലുള്ളത് മുഴുവന്‍ കള്ളപണമാണെന്ന് എങ്ങിനെ കണക്കാക്കുമെന്ന മന്ത്രിയുടെ ചോദ്യത്തെയാണ് രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്.വിദേശത്തുള്ള കള്ളപണം മുഴുവന്‍ തിരികെ കൊണ്ട് വരുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി സര്‍ക്കാരര്‍ ആണോ ഇപ്പോള്‍ സ്വിസ്ബാങ്കില്‍ കള്ളപണമില്ലെന്ന് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. വിദേശത്തുള്ള കള്ളപണം പിടിച്ചെടുത്ത് ഓരോ പൗരന്റംയും അകൗണ്ടില്‍ പതിനഞഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് 2014ല്‍ മോദി പറഞ്ഞിരുന്നതെന്നും,ശേഷം 2016ല്‍ നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ കള്ള പണം മൂഴുവന്‍ ഇല്ലാതാക്കാനാകുമെന്ന് പറഞ്ഞു, എന്നാല്‍ ഇപ്പോള്‍ അമ്പതുശതമാനം വര്‍ധിച്ച ഇന്ത്യക്കാരുടെ നിക്ഷേപം കള്ള പണമെല്ലന്നാണ് മോദി സര്‍ക്കാര്‍ പറയുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

RELATED STORIES

Share it
Top