സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യന്‍ സ്ഥാനപതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡും കേരളവുമായി സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തു.
മാലിന്യസംസ്‌കരണം, നദികളുടെയും കനാലുകളുടെയും ശുദ്ധീകരണം എന്നിവയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് ഉപയോഗിക്കുന്ന സങ്കേതികവിദ്യ മികച്ചതാണെന്ന് സിബി ജോര്‍ജ് പറഞ്ഞു. ഈ രംഗത്ത് സഹകരിക്കാനുള്ള താല്‍പര്യം മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top