സ്വാശ്രയ മെഡിക്കല്‍ കോളജ്: പിജി ഫീസ് ഘടന നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വാര്‍ഷിക മെഡിക്കല്‍ പിജി ഫീസ് ഘടന നിശ്ചയിച്ച് ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതി ഉത്തരവായി.
പിജി ക്ലിനിക്കലിന് 14 ലക്ഷം രൂപയും പിജി നോണ്‍ ക്ലിനിക്കലിന് 8.50 ലക്ഷം രൂപയും പിജി ഡിപ്ലോമ ക്ലിനിക്കലിന് 10.50 ലക്ഷം രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ക്ക് 18.50 ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റുകള്‍ക്ക് 35 ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ ഇതേ നിരക്കാണ് ഈടാക്കാനാവുക.
നിലവില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഇതില്‍ കൂടുതല്‍ തുക കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതു വിദ്യാര്‍ഥികള്‍ക്കു മടക്കി നല്‍കുകയോ, ഭാവി ഫീസിനത്തില്‍ ചേര്‍ക്കുകയോ വേണമെന്നു സമിതി നിര്‍ദേശിച്ചു. കോളജ് സമര്‍പ്പിച്ച വരവുചെലവ് കണക്കുകളില്‍ വിശ്വാസ്യതയില്ലെന്നു കണ്ടെത്തിയ ഫീസ് നിര്‍ണയ സമിതി വിവിധ സുപ്രിംകോടതി വിധികളുടെ പിന്‍ബലത്തിലാണു പുതിയ ഫീസ് ഘടന നിര്‍ണയിച്ചത്. ക്രിസ്ത്യന്‍ മെഡിക്കല്‍ സ്വാശ്രയ സ്ഥാപനങ്ങളടക്കം 13 കോളജുകള്‍ സമര്‍പ്പിച്ച വര്‍ധിച്ച ഫീസ് നിരക്ക് നിരാകരിച്ചാണു പുതിയ ഫീസ് ഘടന ഫീസ് നിര്‍ണയ സമിതി വ്യക്തമാക്കിയത്.

RELATED STORIES

Share it
Top