സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എതിരേ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് ഇരട്ടിയാക്കാനുള്ള സ്വാശ്രയ മാനേജ്‌മെന്റുകളുടെ നീക്കത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു.
പ്രവേശന മേല്‍നോട്ട സമിതിയുടെ ഫീസ് നിര്‍ണയത്തിനെതിരേ 20ഓളം മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സമിതി നിശ്ചയിച്ച 5.6 ലക്ഷം രൂപയെന്നത് ഇരട്ടിയാക്കാനാണ് അവരുടെ നീക്കം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതേവരെ ഇറക്കിയതായും കാണുന്നില്ല. ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന കേസില്‍ കക്ഷിചേരുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കും തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളെ കൊള്ളയടിക്കാനുള്ള മാനേജ്‌മെന്റുകളുടെ ഈ ഗൂഢനീക്കത്തെ പരാജയപ്പെടുത്താന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നും സുധീരന്‍  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top