സ്വാശ്രയ ബിഎഡ് കോളജുകളിലെ തലവരിപ്പണം: വിശദീകരണം തേടിതിരുവനന്തപുരം: സംസ്ഥാനത്തെ 100ഓളം സ്വാശ്രയ മാനേജ്‌മെന്റുകളുടെ കീഴിലുള്ള ബിഎഡ് കോളജുകളിലെ പ്രവേശനത്തിന് അനധികൃതമായി തലവരിപ്പണവും ഉയര്‍ന്നഫീസും ഈടാക്കുന്ന നടപടിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാപകമായി ചില സ്വകാര്യ മാനേജ്‌മെന്റ് കോളജുകളില്‍ തലവരിപ്പണവും അമിത ഫീസും ഈടാക്കുന്നതിനെതിരെയാണു നടപടി. ഈ സംഭവത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാനാണു നിര്‍ദേശം.

RELATED STORIES

Share it
Top