സ്വാര്‍ഥത വെടിഞ്ഞാലെ സഹായിക്കാനുള്ള മനസ്സുണ്ടാവൂ : ഉമ്മന്‍ചാണ്ടിചങ്ങനാശ്ശേരി: സ്വാര്‍ഥ മനോഭാവം ജീവിതത്തില്‍ നിന്നു വെടിഞ്ഞാലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഉണ്ടാവൂ എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഗരസഭ എഡിഎസ് 14ാം വാര്‍ഷികാഘോഷവും അകാലത്തില്‍ മരണപ്പെട്ട രാജേഷിന്റെ കുടുംബത്തിനു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്നവരോട് ഐക്യപ്പെടുമ്പോഴാണു സമൂഹം പൂര്‍ണമാവൂ എന്നും അദ്ദേഹം പറഞ്ഞു. പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്‌കറിയാ എതിരേറ്റിനെയും എഡിഎസില്‍ നിന്ന് ഡോക്ടറേറ്റു നേടിയ ഡോ. സുനിതാ, ഡോ. ഇന്ദു എന്നിവരേയും യോഗം ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റിയന്‍ മാത്യൂ മണമേല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സുമാഷൈന്‍, കൗണ്‍സിലര്‍മാരായ ടി പി അനില്‍കുമാര്‍, സജി തോമസ്, ത്രേസ്യാമ്മ ജോസഫ്, സന്ധ്യ മനോജ്, എല്‍സമ്മ ജോബ്, ജെസി വര്‍ഗീസ്, അനില രാജേഷ്, ആതിര പ്രസാദ്, കുഞ്ഞുമോള്‍ സാബു, രമാദേവി, മുന്‍ കൗണ്‍സിലര്‍ നജിയ നൗഷാദ്, ബാബു നായര്‍, സിഡിഎസ് പ്രസിഡന്റ് ബിന്‍സി സംസാരിച്ചു.

RELATED STORIES

Share it
Top