സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ആര്‍എസ്എസ് ആക്രമണത്തിന് വിധേയമായ സ്വാമി സന്ദീപാനന്ദ ഗുരുവിന്റെ ആശ്രമം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്റ്—സിയാദ് , ജനറല്‍ സെക്രട്ടറി അഷറഫ് , സെക്രട്ടറി ഷെബീര്‍ ആസാദ്, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് സുധീര്‍, ഷാഫി, പടവന്‍കോട് കബീര്‍ എന്നിവരും മനോജ് കുമാറിനെ അനുഗമിച്ചു.
ആശ്രമത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പ്രതികളായ ആര്‍എസ്എസുകാരെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ആവശ്യപ്പെട്ടു. വേലുശ്ശേരി അബ്ദുസ്സലാം, ജലീല്‍ കരമന, മഹ്ഷൂഖ്, നിസാം വള്ളക്കടവ്, സനോഫര്‍ അട്ടക്കുളങ്ങര മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top