സ്വാമി അഗ്‌നിവേശിനെ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിച്ചുറാഞ്ചി : സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ജാര്‍ഖണ്ഡിലെ പകുറില്‍ ആണ് സംഭവം.   പരിക്കേറ്റ സ്വാമി അഗ്‌നിവേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഫ് വിഷയത്തില്‍ അടുത്തിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് റിപോര്‍ട്ടുകള്‍. ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചു കൊണ്ട് എണ്‍പതുകാരനായ സ്വാമി അഗ്‌നിവേശിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.  അക്രമികള്‍ അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടി. ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തു തലപ്പാവ് വലിച്ചൂരി എറിഞ്ഞ ശേഷം വസ്ത്രം കീറുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചു കൊണ്ടായിരുന്നു അക്രമികള്‍ അദ്ദേഹത്തെ ഉപദ്രവിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടിട്ടു.

RELATED STORIES

Share it
Top