സ്വാമി അഗ്‌നിവേശിനെതിരായ ആക്രമണം ന്യായീകരിച്ച് ബിജെപി നേതാവ്

റാഞ്ചി: സ്വാമി അഗ്‌നിവേശിനെതിരേ ജാര്‍ഖണ്ഡില്‍ സംഘപരിവാരം നടത്തിയ മൃഗീയമായ ആക്രമണത്തെ ന്യായീകരിച്ച് ബിജെപി നേതാവ്. ജാര്‍ഖണ്ഡിലെ ബിജെപി നേതാവ് ദീപക് പ്രകാശാണ് ആക്രമണത്തെ ന്യായീകരിച്ചത്.
മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണു സ്വാമി അഗ്‌നിവേശിനെതിരേയുള്ളത്. ഇത്തരം സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ ആക്രമണം നടത്തിയതില്‍ അതിശയിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സര്‍ക്കാര്‍ ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്നലെ ബീഫ് നിരോധനത്തിന് എതിരേ പ്രസ്താവന നടത്തിയ ആര്യസമാജ പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശിന് നേരേ സംഘപരിവാരം ആക്രമണം അഴിച്ചുവിട്ടിരുന്നു.
ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. തടഞ്ഞു വച്ച് മര്‍ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

RELATED STORIES

Share it
Top