സ്വാമി അഗ്നിവേശിന് നേരെയുണ്ടായ ആക്രമണം: പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: സ്വാമി അഗ്നിവേശിനെതിരേ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പിഡിപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി പാര്‍ക്കില്‍ നിന്നും ജിപിഒ ജങ്ഷനില്‍ സമാപിച്ച പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി നഗരൂര്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
കാവിധരിച്ചവരെയും കാവി—യെയും ബഹുമാനിക്കണമെന്ന് പറയുകയും മറുവശത്ത് സ്വാമിമാരെ തെരുവില്‍ ആക്രമിക്കുകയും ചെയ്യുന്ന രീതി ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുമുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായി ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിത്തെരുവ് സത്താര്‍, കിള്ളി അജീര്‍, പോങ്ങനാട് അസീസ് സംബന്ധിച്ചു.

RELATED STORIES

Share it
Top