സ്വാമി അഗ്നിവേശിന്എതിരായ അക്രമം: എസ്ഡിപിഐ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: സ്വാമി അഗ്നിവേശിനെതിരെയുണ്ടായ സംഘപരിവാര ആക്രമണത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. ഹിന്ദുത്വ ഗുണ്ടകളുടെ മറ്റൊരു ഇരയാണ് സ്വാമി അഗ്നിവേശെന്ന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റി ല്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അഗ്നിവേശിനെപ്പോലുള്ള പ്രമുഖരായ വ്യക്തികള്‍ പോലും ആക്രമിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എത്രത്തോളം സുരക്ഷിതമാണെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ചോദിച്ചു. 80 വയസ്സുകാരനായ ഒരു മനുഷ്യനെ തല്ലിച്ചതച്ചിട്ടാണ് അവര്‍ സംസ്‌കാരത്തെക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അ ഹ്മദ്, ദേശീയ നിര്‍വാഹകസമിതി അംഗം ഡോക്ടര്‍ തസ്‌ലിം, ഡല്‍ഹി മേഖലാ കണ്‍വീനര്‍ ഡോക്ടര്‍ നിസാമുദ്ദീന്‍ ഖാന്‍, അഹ്മദ് റഹ്മാനി, ഷഹീദ് കൗസര്‍ നേതൃത്വംനല്‍കിയ റാലിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top