സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയുടെ വീടിന് പോലിസ് കാവല്‍തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. സ്വാമി ഗംഗേശാനന്ദയുടെ സഹായിയായിരുന്ന അയ്യപ്പദാസില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. യുവതിയുടെ വീടിനും കാവലേര്‍പ്പെടുത്തി. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗം മുറിച്ചെന്ന ആദ്യത്തെ മൊഴി യുവതി പിന്നീട് തിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് സ്വാമിയുടെ അഭിഭാഷകനുമായി യുവതി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും യുവതി എഴുതിയ കത്തും പുറത്തുവന്നിരുന്നു. സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസിന്റെ നിര്‍ദേശമനുസരിച്ചാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നും അയ്യപ്പദാസ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് യുവതി ഇപ്പോള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് അയ്യപ്പദാസില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന ആരോപണവുമായി യുവതി പരാതി നല്‍കിയത്. അതേസമയം, സംഭവം അട്ടിമറിക്കാന്‍ സംഘപരിവാര ശക്തികള്‍ ശ്രമിക്കുകയാണെന്നും യുവതി വീട്ടുതടങ്കലിലാണെന്നുമാണ് അയ്യപ്പദാസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം യുവതിയും അമ്മയും ഗംഗേശാനന്ദയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീടാണ് പോലിസില്‍ പരാതി നല്‍കുന്നതും വീടിന് കാവലേര്‍പ്പെടുത്തുന്നതും.

RELATED STORIES

Share it
Top