സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചു. പോലീസ് സ്വാമിക്കെതിരേ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്. പോലീസില്‍ വിശ്വാസമില്ലെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും ഫോറന്‍സിക് പരിശോധനയില്‍ പുരുഷബീജം കണ്ടെത്താനായില്ല. 19നാണ് സ്വാമിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി പരിഗണിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പെണ്‍കുട്ടിയുടെ അപേക്ഷയും അന്നുതന്നെ പരിഗണിക്കും.

[related]

RELATED STORIES

Share it
Top