സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം:യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് മാതാവ്‌തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയെ തള്ളി മാതാവ് രംഗത്ത്. സ്വാമി യുവതിയെ ഉപദ്രവിച്ചിട്ടില്ലെന്നും യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും കാണിച്ച് അമ്മ ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് കളവാണ്. മാന്യമായാണ് ഇതുവരെ സ്വാമി തങ്ങളോട് പെരുമാറിയിട്ടുള്ളതെന്നും മാതാവ് പറഞ്ഞു.
തന്റെ മകള്‍ക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാന്‍ സ്വാമി മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് അവള്‍ക്ക് സ്വാമിയോട് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവം നടന്ന മെയ് 19ന് മകള്‍ സ്വാമിയോട് മാന്യമായാണ് പെരുമാറിയത്. രാവിലെ 10മണിയോടെ പുറത്തുപോയ മകള്‍ വൈകിട്ട് ആറ് മണിയോടെയാണ് തിരിച്ചുവന്നത്. ഈ സമയമത്രിയും അവള്‍ കാമുകനൊപ്പമായിരുന്നു ഉണ്ടായിരുന്നത്.
രാത്രി ഹാളിലാണ് സ്വാമി കിടന്നിരുന്നത്. സ്വാമിക്ക് പാലും പഴവും നല്‍കി മുറിയിലേക്ക് പോകവെയാണ് കരച്ചില്‍ കേട്ടത്. ചെന്ന് നോക്കിയപ്പോള്‍ മകള്‍ പുറത്തേക്ക് ഓടുന്നതും സ്വാമി രക്തത്തില്‍ കുളിച്ച് കിടക്കുന്നതുമാണ് കണ്ടത്. മകളുടെ മുറിയിലേക്ക് സ്വാമി പോയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. കുറച്ചുനാളുകളായി മകള്‍ക്ക് മാനസിക പ്രശ്‌നമുണ്ട്. ഇതിന് മുന്‍പ് രണ്ട് തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ മാനസിക നില തെറ്റിയപ്പോഴാണ് മകള്‍ സ്വാമിയെ അക്രിച്ചതെന്നും മാതാവ് പരാതിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ മെയ് 19നാണ് തിരുവനന്തപുരം പേട്ടയില്‍ 23കാരിയായ യുവതി  വീട്ടില്‍വച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്.  കൃത്യത്തിന് ശേഷം യുവതി തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തന്നെ പീഡിപ്പിക്കാന് ശ്രമിച്ചപ്പോഴാണ് താന്‍ അക്രമിച്ചത് എന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞിരുന്നത്.

RELATED STORIES

Share it
Top