സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

കളമശ്ശേരി: സ്വാതന്ത്ര്യസമരസേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ആറോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇവിടെ ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഏഴു മുതല്‍ 11 വരെ ഏലൂര്‍ എസ്‌സിഎസ് മേനോന്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് എറണാകുളം സഹകരണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി കൈമാറും. സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നിങ്ങനെ പ്രവര്‍ത്തിച്ചുവന്ന പയ്യപ്പിള്ളി ബാലന്‍ ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ ശാന്താദേവിയാണ് ഭാര്യ. മക്കള്‍: ഡോ. ജ്യോതി, ബിജു , ദീപ്തി.

RELATED STORIES

Share it
Top