സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണം: ദീപേഷ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കുന്നതിന് മാനസികപ്രയാസമുണ്ടെന്നു കാണിച്ച് 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സ്വനം സിനിമയുടെ സംവിധായകന്‍ ദീപേഷ് സാംസ്‌കാരികമന്ത്രിക്ക് കത്തയച്ചു. നടന്‍ മുകേഷ് സ്വാഗതസംഘം ചെയര്‍മാനായിരിക്കുന്ന സാഹചര്യത്തത്തിലാണ് അവാര്‍ഡ് സ്വീകരിക്കുന്നതിന് വിയോജിപ്പ് അറിയിച്ച്   ദീപേഷ് കത്തയച്ചത്. ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന മുകേഷിനെ സ്വാഗതസംഘം ചെയര്‍മാന്‍സ്ഥാനത്തുനിന്നു മാറ്റണമെന്നും ദീപേഷ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  മുകേഷിനെ മാറ്റിനിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും ദീപേഷ് പറയുന്നു.

RELATED STORIES

Share it
Top