സ്വവര്‍ഗരതി: കേസുകളില്‍ മുന്നില്‍ യുപിയും കേരളവും

ന്യൂഡല്‍ഹി: സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശില്‍. തൊട്ടുതാഴെ കേരളത്തിനാണ് സ്ഥാനം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് അനുസരിച്ചാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സുപ്രിംകോടതി കഴിഞ്ഞയാഴ്ച ഈ വകുപ്പ് ഭാഗികമായി റദ്ദാക്കി. 2014നും 15നുമിടയില്‍ 4690 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ 1148, 2015ല്‍ 1347, 2016ല്‍ 2195 കേസുകളാണ് 377ാം വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്തതെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. 2016ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത് 999 കേസുകളാണ്. കേരളത്തില്‍ 207 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2015ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 1347 കേസുകളില്‍ 814 എണ്ണത്തിലെ ഇരകള്‍ കുട്ടികളാണ്.

RELATED STORIES

Share it
Top