സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: തൃശൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ അടിച്ചു വീഴ്ത്തി ഒന്നര കിലോയോളം സ്വര്‍ണവും നാലു ലക്ഷത്തില്‍ പരം രൂപയും കൊള്ളയടിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റു ചെയ്തു. കണാടക, വിട്‌ല, ഒക്കത്തൂരിലെ അബ്ദുല്‍ നവീദി(21)നെയാണ് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ കെ അബ്ദുര്‍ റഹിമും സംഘവും അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. കേസില്‍ ഇനി മൂന്നുപേരെ കൂടി കിട്ടാനുണ്ട്. 2016 ജനുവരി 12ന് രാത്രി എട്ടോടെ കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് സമീപത്താണ് സംഭവം. തൃശൂര്‍ സ്വദേശിയായ ടോണി(60)യെ അടിച്ചു വീഴ്ത്തിയ ശേഷം 1.378 കിലോ ഗ്രാം സ്വര്‍ണവും 4,36,350 രൂപയും കവര്‍ന്നുവെന്നാണ് കേസ്.പുത്തൂരിലെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്ത ശേഷം കെ എസ് ആര്‍ ടി സി ബസില്‍ കാസര്‍കോട്ടെത്തിയതായിരുന്നു ടോണി. ബസിറങ്ങി റെയില്‍വെ സ്‌റ്റേഷനിലേയ്ക്കു പോകുന്നതിനിടയില്‍ കാറിലെത്തിയ സംഘം അക്രമിച്ചുകൊള്ളയടിച്ചുവെന്നാണ് കേസ്. കേസില്‍ മുഖ്യപ്രതിയടക്കമുള്ളവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

RELATED STORIES

Share it
Top