സ്വര്‍ണ മാല തട്ടിപറിക്കാന്‍ ശ്രമിച്ചതായി പരാതി

നെല്ലിക്കട്ട: വീട്ടു വരാന്തയില്‍ വിശ്രമിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ മാല തട്ടിപറിക്കാന്‍ ശ്രമിച്ചതായി പരാതി.
പൈക്ക ചന്ദ്രമ്പാറയിലെ സാറയുടെ മകള്‍ ജംഷി(28)യുടെ കഴുത്തില്‍ നിന്നാണ് മാല മോഷ്ടിക്കാന്‍ ശ്രമം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ്് സംഭവം.
വീട്ടു വരാന്തയില്‍ വിശ്രമിക്കുകയായിരുന്ന ജംഷിയെ മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത യുവാവ് കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് വീട്ടില്‍ നിന്നും അല്‍പം അകലെ കൊണ്ടുപോവുകയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല തട്ടി പറിച്ചു. യുവതി ബഹളംവച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി.
അപ്പോഴേക്കും യുവാവ് മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കഴുത്തിന് പരിക്കേറ്റ യുവതിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top