സ്വര്‍ണ തിളക്കത്തോടെ സഞ്ജിത, ഇന്ത്യ അഞ്ചാം സ്ഥാനത്ത്ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ഭാരോദ്വഹനത്തിലൂടെ രണ്ട് മെഡലുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം ദിനമായ ഇന്നും ഇന്ത്യ മെഡലുകള്‍ കൊയ്തത് ഇതേ ഇനത്തില്‍. ഒരു സ്വര്‍ണവും ഒരു വെങ്കലവുമാണ് ഇന്ത്യ ഇന്നലെ അക്കൗണ്ടിലാക്കിയത്. ഇതോടെ ഇന്ത്യ ഏഴാം സ്ഥാനത്ത് നിന്ന് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.  2014ല്‍ 48 കിലോ മല്‍സരിച്ച് മെഡലുയര്‍ത്തിയ ഇന്ത്യയുടെ സഞ്ജിത ചാനു ഇത്തവണ 53 കിലോ വിഭാഗത്തിലേക്ക് മാറി  സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു.  ഭാരോദ്വഹനത്തില്‍ തന്നെ 18കാരനായ ദീപക് ലാത്തറാണ് ഇന്ത്യയ്ക്ക് ഇന്നലെ വെങ്കലമെഡല്‍ സമ്മാനിച്ചത.്

സഞ്ജിതയിലൂടെ രണ്ടാം സ്വര്‍ണം

വനിതകളുടെ 53 കിലോ വിഭാഗത്തിലേക്ക് അടവു മാറ്റിയ സഞ്ജിത ആദ്യമായാണ്് ഈ ഇനത്തില്‍ തന്റെ സ്വര്‍ണം നേടുന്നത്.  2014ലെ ഗ്ലാസ്‌കോ ഗെയിംസില്‍ ഈ ഇനത്തില്‍  സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ പാപുവ ന്യൂ ഗിനിയയുടെ ദിക തൗവയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സഞ്ജിത് സ്വര്‍ണം കരസ്ഥമാക്കിയത്.  സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡിട്ട സഞ്ജിത പിന്നീട് തുടര്‍ന്ന ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 108 കിലോ ഉയര്‍ത്തി ആകെ 192 പോയിന്റ് നേടിയാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിന്റെ അവസാന ശ്രമത്തില്‍ 112 ഉയര്‍ത്തി ഗെയിംസ് റെക്കോഡ് തന്റെ പേരിലാക്കാന്‍ താരം ശ്രമിച്ചെങ്കിലും അതുണ്ടായില്ല.  ദിക തൗവ(182) വെള്ളിയും കാനഡയുടെ റെയ്ച്ചല്‍ ലെബ്ലാന്‍ങ്ക് വെങ്കലവും (181) നേടി. കഴിഞ്ഞ വര്‍ഷം 48 കിലോയില്‍ സഞ്ജിത റെക്കോഡോടെ സ്വര്‍ണമണിഞ്ഞിരുന്നു.

വെങ്കലവുമായി ദീപക് ലാത്തര്‍
സ്‌നാച്ചിലും (136) ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി(159) 295 പോയിന്റുമായാണ് ഡല്‍ഹിക്കാരനായ ലാത്തര്‍ വെങ്കലമണിഞ്ഞത്. ഈ ഇനത്തില്‍ വെയില്‍സിന്റെ ഗാരത് ഇവന്‍സ്(299) സ്വര്‍ണവും ശ്രീലങ്കയുടെ ദിസ്സാനായകെ മുടിയന്‍ സലഗെ(297) വെള്ളിയും നേടി. മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സ്്ക്വാഷില്‍ ലോക താരമായ ദീപിക പള്ളിക്കല്‍ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടപ്പോള്‍ ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടറിലെത്തി. ബോക്‌സിങിലും ഇന്ത്യ വിജയപ്രതീക്ഷ പുലര്‍ത്തി. പുരുഷ ഹെവി വെയ്റ്റ് 91 കിലോ വിഭാഗം ബോക്‌സിങില്‍ ഇന്ത്യന്‍ താരമായ നമാന്‍ തന്‍വാറും 46-49 കിലോ വിഭാഗത്തില്‍ അമിത് പങ്കലും ക്വാര്‍ട്ടറിലെത്തി. നമാന്‍ തന്‍വാര്‍ താന്‍സാനിയയുടെ ഹരുണ എംഹാന്‍ഡോയെ 5-0ന് പരാജയപ്പെടുത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ സമോവയുടെ ഫ്രാന്‍ക് മസോയിയെ നമാന്‍ നേരിടും. എന്നാല്‍ ഘാനയുടെ ടേറ്റ സുലേമാനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്.

ബാഡ്മിന്റണില്‍ ഗ്രൂപ്പില്‍ ഒന്നാമതായി  ഇന്ത്യ

ഇന്നലെ നടന്ന ബാഡ്മിന്റണ്‍ ഗ്രൂപ്പ് ഇനത്തില്‍ ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെയും പരാജയപ്പെടുത്തി ഗെയിംസിലെ ഒന്നാം സീഡായ ഇന്ത്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്‌കോട്ടിഷ് ടീമിനെ 5-0ന് ഇന്ത്യ തകര്‍ക്കുകയായിരുന്നു. നേരത്തേ പാകിസ്താനെയും ശ്രീലങ്കയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ടീം ഇനത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് 21-18,21-2 നും സൈന നെഹ്‌വാള്‍ 21-14,21-12 നും അനായാസ ജയം നേടി.
വനിതകളുടെ ഹോക്കിയില്‍ ആദ്യ ദിനത്തില്‍ വെയില്‍സിനോട് 2-3ന് പരാജയപ്പെട്ട ഇന്ത്യ ഇന്നലെ മലേസ്യയെ 4-1ന് പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍(6,39) ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ റാണി(560),ലാല്‍റംസിയാനി (59) എന്നിവരും ഗോള്‍ കണ്ടെത്തി.

RELATED STORIES

Share it
Top