സ്വര്‍ണാഭരണ തട്ടിപ്പ്: മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഹരജി നല്‍കും

തളിപ്പറമ്പ്: ധനസഹായം വാഗ്ദാനം ചെയ്ത് വയോധികരായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് മുസ്തഫ (40)യെ റിമാന്‍ഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് കോടതിയില്‍ ഹരജി നല്‍കും. തളിപ്പറമ്പ് എസ്‌ഐ പി എ ബിനു മോഹനനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നു ഹരജി നല്‍കുക. സൗഹൃദം നടിച്ച് വയോധികരെയും സ്ത്രീകളെയും മോഹനവാഗ്ദാനങ്ങള്‍ നല്‍കി സ്വര്‍ണാഭരണങ്ങളും പണവും വാങ്ങിയ ശേഷം മുങ്ങുകയാണ് ഇയാളുടെ രീതി.
മൂന്നുദിവസം മുമ്പ് ഉപ്പളയിലെ ഒളിത്താവളത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ജില്ലയില്‍നിന്നു മാത്രം പ്രതി ഇരുപത്തി ഒന്നര പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു. തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ ടൗണ്‍, പഴയങ്ങാടി, തലശ്ശേരി പോലിസ് സ്റ്റേഷനുകളിലാണ് നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.ഒ ാട്ടോറിക്ഷ ഡ്രൈവറായിരുന്ന പ്രതി വിമുക്ത ഭടനാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിലൂടെയാണ്് വലയിലാക്കിയത്. തട്ടിപ്പിനു പിറകില്‍ സഹായിയായി മറ്റാരെങ്കിലും ഉണ്ടോയെന്നും പോലിസ് അന്വേഷിക്കും.

RELATED STORIES

Share it
Top