സ്വര്‍ണക്കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

ചാലക്കുടി: വിദേശത്തു നിന്നു നെടുമ്പാശ്ശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം പോട്ട പാലത്തിനു സമീപത്തു വച്ച് കൊള്ളയടിച്ച സംഘത്തിലെ രണ്ടു പേരെ ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കുറുപ്പംവീട്ടില്‍ ഫഹാദ് (37), പൊന്തുവീട്ടില്‍ ഹാബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കവര്‍ച്ചാസംഘത്തില്‍ 11 പേരാണുള്ളതെന്ന് പോലിസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top