സ്വര്‍ണക്കവര്‍ച്ച പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

ചാലക്കുടി: വിദേശത്തു നിന്നും നെടുമ്പാശ്ശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപം വച്ച് മറ്റു കാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവത്തിലുള്‍പ്പെട്ട മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി.
ആളൂര്‍ തിരുനെല്‍വേലിക്കാരന്‍ വാവ എന്ന ഷെഫീഖ് (30), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന്‍(32), കുന്നുകുമാരത്ത് പ്രസാദ്(37) എന്നിവരാണ് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും ക്രൈം സ്‌ക്വാഡ് സംഘവും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒരാഴ്ചയോളം ക്യാംപ്് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 4ന് സംഘത്തിലെ മറ്റൊരു പ്രതിയും പോലിസ് പിടിയിലായി. കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലാവാനുണ്ട്.

RELATED STORIES

Share it
Top