സ്വര്‍ണക്കവര്‍ച്ച: ഒരു പ്രതി കൂടി കീഴടങ്ങി

ചാലക്കുടി: ദേശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിനു മുകളില്‍ കാറിടിപ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഘത്തിലെ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. ആളൂര്‍ സ്വദേശി വടക്കേതലയ്ക്കല്‍ ഷാഹിന്‍ (25) ആണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ ഇക്കഴിഞ്ഞ 9ന് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ആളൂര്‍ തിരുനെ ല്‍വേലിക്കാരന്‍ വാവ എന്ന ഷഫീഖ് (30), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന്‍ (32), കുന്നുകുമാരത്ത് പ്രസാദ് (37) എന്നിവരാണ് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേ ര ത്തേ കീഴടങ്ങിയത്. സപ്തംബര്‍ 15നാണ് പോട്ട മേല്‍പ്പാലത്തിനു മുകളില്‍ വച്ച് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം കവര്‍ന്നത്.

RELATED STORIES

Share it
Top