സ്വര്‍ണക്കപ്പ് വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

സ്വന്തം  പ്രതിനിധി

തൃശൂര്‍: 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പിനെ വരവേ ല്‍ക്കാന്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. നാലിന് കടവല്ലൂരില്‍നിന്നും 58 ബൈക്കുകളുടെയും വാഹനങ്ങളുടെയും താള മേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കടവല്ലൂരിലെ അമ്പലം ബസ് സ്റ്റോപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന, വൈസ്പ്രസിഡന്റ് കെ ഇ സുധീര്‍, പ്രധാനാധ്യാപിക സതീശന്‍ മാസ്റ്റര്‍ എന്നിവരുടെ  നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷത്തെ വിജയികളായ കോഴിക്കോട് ഡിഡിഇയില്‍നിന്നും തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍  കെ സുമതി കപ്പ് ഏറ്റുവാങ്ങും. പെരുമ്പിലാവ് ടിഎംവിഎച്ച്എസ്എസില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ രാവിലെ 10.30 ന് സ്വര്‍ണക്കപ്പ് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്, ഡിപിഐ കെ വി മോഹന്‍കുമാര്‍ ഐ എഎസ്,  എഡിപിഐ ജെസി ജോസഫ്, ട്രോഫി സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ ടി ടൈസണ്‍ എംഎല്‍എ, കെ രാജന്‍ എംഎല്‍എ, കണ്‍വീനര്‍മാരായ എം എ സാദിഖ്, സി കെ ബിന്ദുമോള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.ചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തെപ്രമുഖര്‍ സംബന്ധിക്കും.തുടര്‍ന്ന്  58 വനിതാബൈക്കുകളുടെ അകമ്പടിയോടെ കുന്ദംകുളം നഗരസഭാ സ്വീകരണ സ്ഥലമായ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ എത്തിച്ചേരും. തുടര്‍ന്ന് ജിയുപിഎസ് കേച്ചേരിയില്‍ നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ മുരളിപെരുനെല്ലി എംഎല്‍എ, ചൂണ്ടല്‍പഞ്ചായത്ത് പ്രസിഡന്റ് കരിം, കെ പി രമേഷ്, സി ബി ജെലിന്‍മാസ്റ്റര്‍പങ്കെടുക്കും. ശേഷംഅനില്‍അക്കരെഎംഎല്‍എയുടെനേതൃത്വത്തില്‍ 200 ഓളംബൈക്കുകളുടെ അകമ്പടിയോടെ പുറ്റേക്കര സെന്റ്‌ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരും. പിന്നീട് എസ്ഡിവിഎച്ച്എസ്എസ് പേരാമംഗലം, എസ്ആര്‍കെവിഎം എച്ച്എസ്എസ് മുതുവറ, ജിഎച്ച്എസ്എസ് പൂങ്കുന്നം എന്നീ സ്‌കൂളുകളുടെ നേതൃത്വത്തിലുള്ള സ്വീകരണങ്ങള്‍ക്കു ശേഷം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.വൈകുന്നേരം മൂന്നിന് പ്രധാനവേദിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍, വ്യവസായ  സ്‌പോര്‍ട്‌സ്വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ എന്നിവര്‍ സ്വര്‍ണക്കപ്പ് സ്വീകരിക്കും.

RELATED STORIES

Share it
Top