സ്വരലയ അഴിമതി: ക്രൈം എഡിറ്ററെ വിസ്തരിക്കണമെന്ന ഹരജി തള്ളി

തിരുവനന്തപുരം: ക്രൈം വാരികയ്‌ക്കെതിരേ മുന്‍മന്ത്രി എം എ ബേബി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ വാരിക എഡിറ്ററെ വീണ്ടും വിസ്തരിക്കണമെന്ന ഹരജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.
കേസില്‍ പ്രതിയായ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച പുനര്‍വിസ്താര ഹരജിയാണ് മജിസ്‌ട്രേറ്റ് ടി മഞ്ജിത്ത് തള്ളിയത്. ഹരജിക്ക് ഉദ്ദേശ്യശുദ്ധിയില്ലെന്നും കേസിന്റെ വിധി വൈകിപ്പിക്കാനേ ഹരജി ഉപകരിക്കുകയുള്ളൂവെന്നു വിലയിരുത്തിയാണ് തള്ളിയത്. അന്തിമ വാദം ഒക്ടോബര്‍ 6ന് പറയാന്‍ ഇരുഭാഗ ത്തോടും കോടതി ഉത്തരവിട്ടു.
2004ലാണ് കേസിന് ആസ്പദമായ സംഭവം. സ്വരലയ പദ്ധതിയി ല്‍ മുന്‍ മന്ത്രി എം എ ബേബി അഴിമതി കാട്ടിയെന്ന് ക്രൈം വാരികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് അപകീര്‍ത്തിക്കേസിന് ആധാരമായത്.

RELATED STORIES

Share it
Top