സ്വയം സത്യസന്ധരാവാന്‍ പ്രചോദനമേകി ഈമാന്‍ദാരി ദൂഖാന്‍

തൃക്കരിപ്പൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് സ്വയം സത്യസന്ധരാകാന്‍ പ്രചോദനമേകി ഈമാന്‍ദാരി ദുക്കാന്‍ മാതൃകയാകുന്നു. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക ഹൈസ്‌കൂളിലെ ഹിന്ദി ക്ലബ്ബാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വേറിട്ട മാതൃകയിലൂടെ ഹിന്ദി വാക്കുകള്‍ കൂടി കുട്ടികളിലെത്തിക്കുന്നത്.
അവരവര്‍ക്കാവശ്യമുള്ള സാധനങ്ങളെടുത്ത് ഹിന്ദിയിലുള്ള വിലവിവരപ്പട്ടിക നോക്കി വില കണക്കാക്കി പണപ്പെട്ടിയിലിട്ട് ബാക്കി തുക സ്വയമെടുക്കുന്നതാണ് കച്ചവട രീതി. ഹിന്ദി വായിക്കാനറിയാത്ത ചെറിയ കുട്ടികളുടെ സഹായത്തിനായി ക്ലബ്ബംഗങ്ങള്‍ സജീവമാണ്. സ്‌കൂള്‍ ഒഴിവുവേളകളിലാണ് കുട്ടികള്‍ കുടുതലായെത്തുന്നത്. എല്ലാ സാധനങ്ങള്‍ക്കും കടകളിലേതിനേക്കാള്‍ വിലക്കുറവായതിനാല്‍ ദിനംപ്രതി ആവശ്യക്കാരേറുകയാണ്.
ദിവസവും സകൂളിലെ ഓഡിറ്റോറിയത്തില്‍ സജ്ജീകരിക്കുന്ന ദൂക്കാനില്‍ കൂട്ടികള്‍ക്കാവശ്യമുള്ള പേന, പെന്‍സില്‍, കടലാസ്, സ്‌കെച്ച്‌പെന്‍, സ്‌കെയില്‍, ചാര്‍ട്ട്, ഫെവികോള്‍ തുടങ്ങി പഠനോപകരണങ്ങളില്‍ മിക്കവയും വില്‍പനക്കുണ്ട്.
കടകളില്‍ അഞ്ച് രുപക്ക് വില്‍ക്കുന്ന പേനക്ക് നാല് രൂപ, 50 പൈസക്ക് വില്‍ക്കുന്ന പേപ്പര്‍ ഒരു രൂപക്ക് മൂന്ന് എണ്ണം തുടങ്ങിയ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഹിന്ദി അധ്യാപകരായ ടി അജയകുമാര്‍, എ ബി ബാലകൃഷ്ണന്‍, കെ ഷൈലജ, എം സലിത എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top