സ്വയം സംരംഭങ്ങള്‍ നാടിന്റെ വികസനത്തിന് സഹായകരം : ആന്റോ ആന്റണി എംപിപത്തനംതിട്ട: സ്വയം തൊഴില്‍ സംരംഭങ്ങള്‍ നാടിന്റെ വികസനത്തിന് സഹായകരമാണെന്ന് ആന്റോ ആന്റണി  എംപി പറഞ്ഞു. വലഞ്ചുഴി വനിതാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബാഗ് നിര്‍മാണ യൂനിറ്റിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ രൂക്ഷമാവുന്ന കാലത്ത് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നത് എളുപ്പമല്ല. സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കുന്നതോടെ ഓരോ കുടുംബവും അതിലൂടെ സമൂഹവും വളരുകയാണ്. വനിതകളുടെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ സംരംഭങ്ങളുമായി മുന്നോട്ടു വരുന്നത് മാതൃകാപരമാണെന്നും എംപി പറഞ്ഞു. മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. എ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഗീതാസുരേഷ്, വി ആര്‍ വിനു, മോനി വര്‍ഗീസ്, കൃഷ്ണന്‍നായര്‍, ഹനീഫ ഇടത്തുണ്ടില്‍, നാസര്‍ തോണ്ടമണ്ണില്‍, അമ്പിളി, വൃജഭൂഷണന്‍നായര്‍, സെല്‍വരാജ്, വി ജി അനില്‍കുമാര്‍, ബി ഹരിദാസ്, ജോസ് സി ഫിലിപ്പ്, എം കെ ശ്രീദേവി, മഹിളാമണ്ണിയമ്മ സംസാരിച്ചു. നഗരസഭ 24ാം വാര്‍ഡിലെ 15 കുടുംബങ്ങളില്‍ നിന്നുള്ള വനിതകള്‍ ചേര്‍ന്നാണ് സ്വയം സഹായ സംഘം രൂപീകരിച്ച് ബാഗ് നിര്‍മാണ് യൂനിറ്റ് ആരംഭിച്ചത്.

RELATED STORIES

Share it
Top