സ്വയംപ്രതിരോധത്തിന് പിന്നാക്ക ജനത സജ്ജരാവുക: തുളസീധരന്‍ പള്ളിക്കല്‍

ആലപ്പുഴ: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റുകളും പോലിസും ഒന്നുചേര്‍ന്ന് ഇന്ത്യയുടെ യഥാര്‍ഥ അവകാശികളെ കൊന്നൊടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും തടഞ്ഞുനിര്‍ത്താനും പിന്നാക്ക ജനത മാനസികമായും ശാരീരികമായും സ്വയം സജ്ജരാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ആലപ്പുഴയില്‍ നടന്ന സംസ്ഥാന ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം അവകാശ സംരക്ഷണത്തിന്് സമരം ചെയ്ത ദലിത് വിഭാഗങ്ങളുടെ നേര്‍ക്ക് പോലിസും സംഘപരിവാര പ്രവര്‍ത്തകരും ചേര്‍ന്ന് നിറയൊഴിച്ചു.
ബംഗാളില്‍ മുസ്‌ലിംകള്‍ക്കെതിരേ കലാപമഴിച്ചുവിട്ട ബിജെപിയും ആര്‍എസ്എസും ഇമാമിന്റെ മകനെ വഴിവക്കിലെ മരത്തില്‍ കെട്ടിയിട്ട് അടിച്ചു കൊല്ലുന്ന കാഴ്ച കണ്ട് ഇന്ത്യന്‍ ജനാധിപത്യം മരവിച്ചു നില്‍ക്കുമ്പോഴാണ് രാജ്യത്തെ നടുക്കിയ ദലിത് കൂട്ടക്കൊല. ഇതെല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ജനകീയ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ രാജ്യത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ജനപ്രതിനിധി സംഗമത്തിലെ വിവിധ സെഷനുകളില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സമിതിയംഗം വി എം ഫഹദ്, കുന്നില്‍ ഷാജഹാന്‍, കില ഫാക്കല്‍റ്റി മെംബര്‍ മുരളീധരന്‍ മാസ്റ്റര്‍, എന്‍ എ മുഹമ്മദ് കുട്ടി ക്ലാസുകള്‍ നയിച്ചു.

RELATED STORIES

Share it
Top