സ്വഭാവ സര്‍ട്ടിഫിക്കറ്റ് യുഎഇയില്‍ തന്നെ ലഭിക്കും

ദുബയ്: യു.എ.ഇ.യില്‍ പുതിയ വിസക്കായി അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) എന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി യു.എ.ഇ.യില്‍ തന്നെ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ നടത്തുന്ന ബി.എല്‍.എസ്. എന്ന സ്ഥാപനം വഴിയാണ് പി.സി.സി.ക്കായി അപേക്ഷ സമ്മര്‍പ്പിക്കേണ്ടത്. 150 ദിര്‍ഹം ഫീസ്്് നല്‍കി അപേക്ഷ സമര്‍പ്പിച്ചാല്‍ 40 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ്് ലഭിക്കും. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജോലി നല്‍കാന്‍ തയ്യാറാകുന്ന സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കണം ഈ വാഗ്ദാന സര്‍ട്ടിഫിക്കറ്റ്് സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ചേമ്പര്‍ ഓഫ്്് കൊമേഴ്‌സ് അറ്റസ്്റ്റ്്് ചെയ്തിരിക്കണം. കഴിഞ്ഞ മാസം നാല് മുതലാണ് പുതിയ വിസക്കായി അപേക്ഷക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം യു.എ.ഇ.യില്‍ നടപ്പിലാക്കിയത്്. നിലവില്‍ ആവശ്യമുള്ള വ്യക്തി നേരിട്ട് നാട്ടില്‍ പോകുകയോ ആരെങ്കിലും ഇതിനായി ചുമതലപ്പെടുത്തുകയോ ചെയ്യണമായിരുന്നു. സന്ദര്‍ശക വിസക്കെത്തി ജോലിക്ക് നിയമനം ലഭിക്കുന്നവര്‍ക്കാണ് പുതിയ നടപടി ഏറെ ഗുണം ലഭിക്കുക.

RELATED STORIES

Share it
Top