സ്വന്തം മക്കളെ കാണാന്‍ ശ്രമിച്ചയാളെ തട്ടിക്കൊണ്ടുപോകല്‍ സംശയിച്ച് ജനക്കൂട്ടം ആക്രമിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയില്‍ സ്‌കൂള്‍ ബസില്‍ പോവുകയായിരുന്ന സ്വന്തം കുട്ടികളെ കാണാന്‍ ശ്രമിച്ച പിതാവിനെ കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍കൂട്ടം ആക്രമിച്ചു. ആന്ധ്രാ പ്രദേശില്‍നിന്ന് എത്തിയ മഹേഷ് ബാബു എന്ന അച്ഛന്‍ തന്റെ കുട്ടികള്‍ വരാറുള്ള ബസ് നിര്‍ത്തിച്ച് അവര്‍ ബസിലുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു.ഇതുകണ്ട ചിലര്‍ കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമിക്കുകയാണോയെന്ന സംശയമുണ്ടായി. തുടര്‍ന്ന് ഇവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.പോലിസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.പിന്നീട് കുട്ടികളെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയും അവരെ അമ്മയ്‌ക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.

RELATED STORIES

Share it
Top