സ്വന്തം കഴിവില്‍ വിജയിക്കാന്‍ ശ്രമിക്കണമെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: കെട്ടിച്ചമച്ച ഗൂഢാലോചനകളല്ലാതെ സ്വന്തം കഴിവില്‍ വിജയിക്കാന്‍ ശ്രമിക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മോഹന്‍ ഫൈസല്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നേതാക്കള്‍ അവരുടെ രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. തികച്ചും അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണമാണിതെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എന്നാല്‍, പാകിസ്താന്‍ തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇതിനോട് പ്രതികരിച്ചു. പാകിസ്താന്റേത് അനുചിതമായ പ്രസ്താവനയാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തുനിന്നുള്ള കൈകടത്തലുകളെ തങ്ങള്‍ അറപ്പോടെയാണ് കാണുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പാകിസ്താന്റെ പ്രസ്താവന ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ സഹായിക്കാനാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

RELATED STORIES

Share it
Top