സ്വച്ഛ് ഭാരത് പരിപാടിയില്‍ മോശം റോഡിനെ കുറിച്ച് പറഞ്ഞ അധ്യാപന്റെ മൈക്ക് പിടിച്ച് വാങ്ങി ബിജെപി മന്ത്രി

നാഗോണ്‍: അസമില്‍ സ്വച്ഛ് ഭാരത് പരിപാടിയുടെ ചടങ്ങില്‍ പ്രദേശത്തെ മോശം റോഡുകളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച വിരമിച്ച അധ്യാപകന്റെ മൈക്ക് പിടിച്ച് വാങ്ങി സംസ്ഥാന ഗതാഗത മന്ത്രി.പ്രാദേശിക ഭരണകൂടം ഇവിടുത്തെ റോഡുകള്‍ നന്നാക്കാന്‍ ശ്രമിക്കുന്നില്ലെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞത്. എന്നാല്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും മന്ത്രി ഇടപെടുകയായിരുന്നു. അസം റെയില്‍വേ മന്ത്രി രാജന്‍ ഗൊഹൈനാണ് വിവാദ ഇടപെടല്‍ നടത്തിയത്.എന്നാല്‍ ഇതെല്ലാം ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നിലോ തന്നോടോ മാത്രമായി പറയേണ്ട കാര്യമാണെന്നും പൊതുവേദിയില്‍ വച്ച് കൂറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ഗൊഹൈന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ അസം സ്റ്റുഡന്‍സ് യൂണിയന്‍ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

RELATED STORIES

Share it
Top