സ്വകാര്യ വ്യക്തി വയല്‍ നികത്തിയതിനെതിരേ മുസ്്‌ലിം ലീഗ് താലൂക്ക് ഓഫിസ് പിക്കറ്റിങ് ഇന്ന്കാസര്‍കോട്: നഗരസഭയിലെ ബെദിരയില്‍ രണ്ടേക്കറോളം വരുന്ന വയല്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതിനെതിരെ ഇന്ന് താലുക്ക് ഓഫിസ് പിക്കറ്റിങ് നടത്തുമെന്ന് മുനിസിപ്പല്‍ 11, 12, 14 വാര്‍ഡുകളിലെ ലീഗ് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണ്ണിട്ട് നികത്തിയതിനാല്‍ 1977ല്‍ നിര്‍മിച്ച ഓവുചാല്‍ മണ്ണിനടിയിലായിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ വെള്ളം ഒലിച്ചുപോകാതെ സമീപത്തെ മൂവ്വായിരത്തോളം കവുങ്ങുകളും മറ്റു കൃഷികളും നശിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ പ്രദേശത്തെ വീടുകളില്‍ വെള്ളം കെട്ടി കിടന്ന് ദുര്‍ഗന്ധം വമിച്ച് പരിസരത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരേ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും സ്വകാര്യ വ്യക്തി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വയല്‍ നികത്തുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍ഡിഒ കേസെടുത്ത് ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്ന് റിപോര്‍ട്ട് തേടിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ പത്തിന് പിക്കറ്റിങ് നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഇ അബ്ദുര്‍ റഹ്്മാന്‍ കുഞ്ഞു മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, ഹമീദ് ബെദിര, സി എ അബ്ദുല്ല കുഞ്ഞി, പി എ കുഞ്ഞാമദ്, മമ്മു ചാല, പി എം സി ബഷീര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top