സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍; നാട്ടുകാര്‍ പ്രതിഷേധച്ചു

വടക്കാഞ്ചേരി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 7 ാം വാര്‍ഡ് ചിറ്റണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൊബൈല്‍ കമ്പനിയുടെ  ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍  പ്രതിഷേധവുമായി രംഗത്ത് വന്നു. നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് കൂടുതലായും  താമസിക്കുന്നത്.  ടവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍ ഷീബ രാധ കൃഷ്ണനും നാട്ടുകാരും ചേര്‍ന്ന്  നിര്‍ത്തിവെപ്പിച്ചു.
വാര്‍ഡ് മെമ്പറും പരിസരവാസികളുമടക്കം തീരുമാനിച്ച പ്രകാരം ടവര്‍ നിര്‍മാണം നിര്‍ത്തലാക്കിയ തീരുമാനത്തിനെതിരായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ ശക്തമായ സമരം നടത്താന്‍ സമരസമിതി തീരുമാനിച്ചതായി വാര്‍ഡ് മെമ്പര്‍ ഷീബ രാധാകൃഷ്ണന്‍ അറിയിച്ചു.

RELATED STORIES

Share it
Top